ഹോം › തെയ്യം കാവുകൾ › കണ്ണൂർ › മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (മാടായിക്കാവ്)

മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (മാടായിക്കാവ്)

Madayi Thiruvarkkattu Bhagavathi Kshethram (Madayikkavu)

മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (മാടായിക്കാവ്)

സ്ഥലം: മാടായി പാറ, പഴയങ്ങാടി

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം അഥവാ മാടായിക്കാവ്. കൊടുങ്ങല്ലൂരിന് ശേഷം കേരളത്തിൽ ഭദ്രകാളിയുടെ രണ്ടാമത്തെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് മാടായിയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കണ്ണൂർ ജില്ലയിൽ പഴയങ്ങാടി ടൗണിനടുത്ത് മാടായിപ്പാറയിൽ സ്ഥിതി ചെയ്യുന്ന മാടായിക്കാവ് കോലത്തിരി രാജവംശത്തിന്റെ കുലദേവത ക്ഷേത്രം കൂടിയാണ്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലാണ് ഭദ്രകാളിയുടെ സ്ഥാനം ഉണ്ടായിരുന്നതെന്നും എ.ഡി നാലാം നൂറ്റാണ്ടിൽ ഭദ്രകാളിയുടെ പ്രതിഷ്ഠ മാടായിയിലേക്ക് മാറ്റിയെന്നുമുള്ള ഒരു പുരാവൃത്തവും നിലവിലുണ്ട്. മാടായിക്കാവിലെ തിരുവർക്കാട്ട് ഭഗവതിയേയാണ് തായിപരദേവതയായും വലിയ തമ്പുരാട്ടിയായും കോലത്ത് നാട്ടിലുടനീളം കെട്ടിയാടിക്കപ്പെടുന്നത്.

ശാക്തേയ സമ്പ്രദായത്തിൽ പൂജകൾ നടക്കുന്ന മാടായിക്കാവിൽ നിത്യപൂജകൾ നിർവഹിക്കുന്നത് പിടാരൻമാരാണ്. വർഷത്തിൽ ഒരു ദിവസം നമ്പൂതിരിമാരും ക്ഷേത്രത്തിൽ പൂജ നടത്താറുണ്ട്. മകരമാസത്തിലെ പാട്ടുത്സവം, മീന മാസത്തിലെ പൂരം, ഇടവത്തിൽ നടക്കുന്ന കലശം ഇവയൊക്കെയാണ് മാടായിക്കാവിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങൾ. കലശത്തിന് വൈകുന്നേരം ക്ഷേത്രത്തിന്റെ വടക്കേംവാതിലിൽ തിരുവർക്കാട്ട് ഭഗവതിയുടേയും സ്വരൂപ ദേവതമാരും ദേശ ദേവതമാരുമായ മറ്റു തെയ്യങ്ങളുടേയും തിരുമുടി ഉയരുന്നതോടെ കോലത്ത് നാട്ടിൽ തെയ്യക്കാലം പരിസമാപ്തിയിലേക്ക് എത്തും. തിരുവർക്കാട്ട് ഭഗവതിയെ കൂടാതെ ക്ഷേത്രപാലകൻ, കാളരാത്രി, സോമേശ്വരി, ചുഴലി ഭഗവതി, മാഞ്ഞാളമ്മ, വേട്ടുവച്ചേകോൻ എന്നീ ഏഴ് തെയ്യങ്ങളാണ് കലശത്തിന് കെട്ടിയാടിക്കുക.

കലശോത്സവം - ഇടവം അവസാനം (ജൂൺ പകുതിയോടെ)

മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (മാടായിക്കാവ്) കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (മാടായിക്കാവ്) എവിടെയാണ്?

മാടായി പാറ, പഴയങ്ങാടി, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം (മാടായിക്കാവ്)-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

തിരുവർക്കാട്ട് ഭഗവതി.