കളരിവാതുക്കൽ ക്ഷേത്രം
Kalarivathukkal Kshethram

സ്ഥലം: വളപട്ടണം, കണ്ണൂർ
മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശാക്തേ കാവുകളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് സ്ഥിതി ചെയ്യുന്ന കളരിവാതുക്കൽ ക്ഷേത്രത്തിന്റെ ആദിമ രൂപം സ്ഥാപിക്കപ്പെട്ടത് പതിനൊന്നാം നൂറ്റാണ്ടിൽ മൂഷക രാജാക്കൻമാരുടെ കാലത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂഷക രാജാവായിരുന്ന വല്ലഭന്റെ തലസ്ഥാനമായിരുന്നത്രെ വളപട്ടണം. വളപട്ടണത്ത് വല്ലഭൻ സ്ഥാപിച്ച കോട്ടയുടെ ഭാഗമായ കളരിയിൽ രാജാവ് തങ്ങളുടെ കുലദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു.
പിൽക്കാലത്ത് ബ്രിട്ടീഷ് ഭരണകാലത്ത് കോട്ടകളും ആയുധഭ്യാസ കേന്ദ്രങ്ങളും പിടിച്ചെടുക്കാൻ ഉത്തരവ് ഉണ്ടായപ്പോൾ രാജാവ് തന്നെ കോട്ട പൊളിച്ചു കളഞ്ഞെന്നും ഭഗവതിയുടെ വിഗ്രഹം കുളത്തിൽ താഴ്ത്തിയെന്നും പറയപ്പെടുന്നു. പിന്നീട് കുളത്തിൽ നിന്ന്
വിഗ്രഹം കണ്ടെടുക്കുകയും ക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠിക്കുകയും ചെയ്തു. കളരിയിൽ ആരാധിച്ചിരുന്ന ഭഗവതി ആയതിനാൽ കളരിയാൽ ഭഗവതി എന്ന് വിളിക്കപ്പെട്ടു. സപ്ത മാതൃക്കളോട് കൂടിയുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്.
ഉള്ളിൽ ക്ഷേത്ര സമ്പ്രദായവും പുറത്ത് തെയ്യവും കെട്ടിയാടുന്ന രീതിയാണ് കളരിവാതുക്കലിലേത്. ഉള്ളിൽ കൗള മാർഗ്ഗത്തിലുള്ള നിത്യ പൂജകൾ ചെയ്യുന്നത് പിടാരന്മാരാണ്. ഇടവം അവസാനത്തിൽ നടക്കുന്ന കലശോത്സവത്തിൽ കളരിയാൽ ഭഗവതിയുടെ തിരുമുടി ഉയരും. ഇതോടെയാണ് ഉത്തര മലബാറിലെ തെയ്യക്കാലത്തിന് സമാപനം കുറിക്കുക. കലശത്തിന് 50 അടിയോളം ഉയരമുള്ള മുടിയാണ് കളരിയാൽ ഭഗവതിക്കായി ഉയരുക. വടക്കേ മലബാറിലെ ഏറ്റവും വലിയ മുടിയുള്ള തെയ്യമെന്ന പ്രത്യേകത ഇതിനുണ്ട്. കളരിയാൽ ഭഗവതിയെ കൂടാതെ കോലത്ത് നാട്ടിലെ മറ്റു സ്വരൂപങ്ങളിലെ സ്വരൂപാധികാരമുള്ള ദേവതമാരുടെ ആറ് തെയ്യക്കോലങ്ങളും കലശത്തിന് കെട്ടിയാടും.
കലശോത്സവം - ഇടവം അവസാനം (ജൂൺ പകുതിയോടെ)
കളരിവാതുക്കൽ ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27
ഇതുവരെ ഒന്നും ചേർത്തിട്ടില്ല.
ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ
- തിരുവർക്കാട്ട് ഭഗവതി Thiruvarkattu Bhagavathi Theyyam
- പാടിക്കുറ്റിയമ്മ Padikuttiyamma Theyyam
കൂടുതൽ
പതിവ് ചോദ്യങ്ങൾ
കളരിവാതുക്കൽ ക്ഷേത്രം എവിടെയാണ്?
വളപട്ടണം, കണ്ണൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.
കളരിവാതുക്കൽ ക്ഷേത്രം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?
തിരുവർക്കാട്ട് ഭഗവതി, പാടിക്കുറ്റിയമ്മ.
