ഹോം › തെയ്യം കാവുകൾ › കണ്ണൂർ › കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

Karivellur Muchilottu Bhagavathi Kshethram

കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

സ്ഥലം: ഓണക്കുന്ന്, കരിവെള്ളൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കണ്ണൂർ ജില്ലയിൽ കരിവെള്ളൂരിലെ ഓണക്കുന്നിൽ സ്ഥിതി ചെയ്യുന്ന കരിവെള്ളൂർ മുച്ചിലോട്ട് കാവ് വടക്കേ മലബാറിലെ മുച്ചിലോട്ട് കാവുകളുടെ ആരൂഢ സ്ഥാനമാണ്. വടക്കേ മലബാറിലെ വാണിയ സമുദായം തങ്ങളുടെ കുല ദേവതയായി ആരാധിക്കുന്ന ദേവതയാണ് മുച്ചിലോട്ട് ഭഗവതി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 114 ഓളം മുച്ചിലോട്ടു കാവുകളാണുള്ളത്.

പെരിഞ്ചെല്ലൂരിലെ (ഇന്നത്തെ തളിപ്പറമ്പ്) മാണിയാട്ട് മനയിൽ ജനിച്ച ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ട് ഭഗവതിയായി മാറിയത് എന്നാണ് പുരാവൃത്തം പറയുന്നത്. ബ്രാഹ്മണ കന്യകയുടെ പാണ്ഡിത്യം നമ്പൂതിരിമാരിലെ പുരുഷ മേധാവിത്വത്തെ വിറളി പിടിപ്പിക്കുകയും അവർ ഒരുക്കിയ പണ്ഡിത സദസ്സിൽ വെച്ച് കന്യക അപമാനിക്കപ്പെടുകയും ചെയ്തുവത്രെ. തുടർന്ന് സ്വന്തം ഗൃഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണ കന്യക വടക്കോട്ടേക്ക് സഞ്ചരിച്ച് കരിവെള്ളൂരിൽ എത്തി അവിടെ വെച്ച് ആത്മാഹൂതി ചെയ്തുവത്രെ.

തന്റെ ഭക്തിയാൽ ഭഗവതി ചൈതന്യമായി മാറിയ കന്യക പിലിക്കോട് രയരമംഗലം ക്ഷേത്രത്തിൽ വസിക്കുകയും ഒരുനാൾ ക്ഷേത്രത്തിലേക്ക് എണ്ണയുമായി എത്തിയ മുച്ചിലോടൻ വാണിയന്റെ കൂടെ അയാളുടെ ഗൃഹത്തിലേക്ക് സഞ്ചരിച്ചു. വാണിയന് തന്റെ സാന്നിധ്യം കാട്ടിക്കൊടുത്ത ഭഗവതി അയാളുടെ വീട് തന്റെ ആരൂഢ സ്ഥാനമായി തിരഞ്ഞെടുക്കുകയായിരുന്നു. മുച്ചിലോടൻ വാണിയന്റെ വീട്ടിൽ സ്ഥാനം നേടിയതിനാൽ മുച്ചിലോട്ട് ഭഗവതി എന്ന പേരും സ്വീകരിച്ചു.

കരിവെള്ളൂർ മുച്ചിലോട്ട് കാവിലാണ് മുച്ചിലോട്ട് ഭഗവതിക്ക് ആദ്യമായി തെയ്യക്കോലം കെട്ടിയാടിയത്. മണക്കാടൻ ഗുരുക്കളായിരുന്നത്രെ ഭഗവതിയുടെ കോലത്തിന് രൂപം കൊടുത്തത്. 14 വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന പെരുങ്കളിയാട്ടമായാണ് കരിവെള്ളൂരിൽ മുച്ചിലോട്ട് ഭഗവതിയെ കെട്ടിയാടിക്കാറ്. മുച്ചിലോട്ട് ഭഗവതിയോളം പ്രാധാന്യം മടയിൽ ചാമുണ്ഡിക്കും ലഭിക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മുച്ചിലോട്ട് ഭഗവതിയുടെ ആഗമനത്തിന് മുൻപ് ദേശ ദേവതാ സ്ഥാനം മടയിൽ ചാമുണ്ഡിക്ക് ഉണ്ടായിരുന്നതിനാലാണ് ഇത്. 2017 ലാണ് കരിവെള്ളൂർ മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടം ഇതിന് മുൻപ് നടന്നത്. ഇളയ മണക്കാടൻ പരമ്പരയിൽ പെട്ട കോലക്കാർക്കാണ് ഇവിടെ മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള അവകാശം.

കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എവിടെയാണ്?

ഓണക്കുന്ന്, കരിവെള്ളൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

മുച്ചിലോട്ട് ഭഗവതി, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, മടയിൽ ചാമുണ്ഡി.