ഹോം › തെയ്യം കാവുകൾ › കണ്ണൂർ › നങ്ങോളങ്ങര കാവ്

നങ്ങോളങ്ങര കാവ്

Nangolaranga Kavu

സ്ഥലം: ഇരിണാവ്

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Thulam 11 – Thulam 30

കണ്ണൂർ ജില്ലയിലെ ഇരിണാവിൽ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതികൾ ഇല്ലാത്ത അപൂർവ്വമായ തനത് കാവ് ആണ് നങ്ങോളങ്ങര കാവ്. തുലാം 11 മുതൽ വൃശ്ചിക സംക്രമം വരെയുള്ള എല്ലാ ദിവസവും ഇവിടെ നങ്ങോളങ്ങര ഭഗവതിയെ കെട്ടിയാടാറുണ്ട്. ഐതിഹ്യപ്രകാരം ചെറുകുന്ന് അന്നപൂർണേശ്വരിയുടെ സഹോദരി സങ്കല്പമാണ് ഈ ഭഗവതിക്ക്.

വട്ടമുടി വെച്ച് മുടിയിൽ കോത്തിരികളുമായി സാത്വികമായ ചലനങ്ങളോടെയാണ് തെയ്യം അരങ്ങിലെത്തുക. വാദ്യങ്ങൾ ഒന്നുമില്ലാതെ ഓലച്ചൂട്ടിന്റെ മാത്രം വെളിച്ചത്തിലാണ് തെയ്യം നടക്കാറ് എന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. സന്ധ്യക്ക്‌ 7 മണിയോടെയാണ് തെയ്യത്തിന്റെ പുറപ്പാട് ഉണ്ടാവാറ്.

ഇരിണാവ് - കൊവ്വപ്പുറം ബൈപ്പാസ് റോഡിൽ CRC വായനശാലയ്ക്ക് അടുത്തായി വലത് വശത്തായാണ് കാവ് സ്ഥിതി ചെയ്യുന്നത്.

നങ്ങോളങ്ങര കാവ് കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

നങ്ങോളങ്ങര കാവ് എവിടെയാണ്?

ഇരിണാവ്, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

When is the kaliyattam at Nangolaranga Kavu?

The kaliyattam is usually held around Thulam 11 – Thulam 30. Check with the kavu for this season's dates.

നങ്ങോളങ്ങര കാവ്-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

നങ്ങോളങ്ങര ഭഗവതി.