ഹോം › തെയ്യം കാവുകൾ › കണ്ണൂർ › നീലിയാർ കോട്ടം

നീലിയാർ കോട്ടം

Neeliyar Kottam

നീലിയാർ കോട്ടം

സ്ഥലം: മാങ്ങാട്ടുപറമ്പ്, കണ്ണൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറമ്പിൽ കണ്ണൂർ സർവകലാശാലയുടെ മുൻ ആസ്ഥാനത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന നീലിയാർ കോട്ടം വടക്കേ മലബാറിലെ തനത് തെയ്യക്കാവുകളുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. സസ്യ - ജീവി സമ്പന്നമായ 20 ഏക്കറോളം പറന്ന് കിടക്കുന്ന നീലിയാർ കോട്ടം കോട്ടത്തമ്മ എന്നറിയപ്പെടുന്ന നീലിയാർ ഭഗവതിയുടെ ആരൂഢസ്ഥാനമാണ്.

കൊട്ടിയൂരിനടുത്ത് മണത്തണയിൽ വസിച്ചിരുന്ന നീലി കാളകാട്ട് നമ്പൂതിരിയുടെ കൂടെ മാങ്ങാട്ടു പറമ്പിലേക്ക് എഴുന്നള്ളി എന്നാണ് വിശ്വാസം. തന്നെ പശുവും പുലിയും ഒരുമിച്ച് വാഴുന്ന കാട്ടിൽ പ്രതിഷ്ടിക്കണമെന്ന് നീലി കാളകാട്ട് നമ്പൂതിരിയോട് ആവശ്യപ്പെട്ടിരുന്നു. കൊട്ടിയൂരിൽ നിന്നുള്ള സഞ്ചാര മദ്ധ്യേ മാങ്ങാട്ടുപറമ്പിൽ അത്തരമൊരു അപൂർവ്വ കാഴ്ച കാളകാട്ട് നമ്പൂതിരി കാണുകയും അവിടെ നീലിയെ പ്രതിഷ്ടിക്കുകയുമായിരുന്നു.

വടക്കേ മലബാറിലെ നൂറുകണക്കിന് തെയ്യക്കാവുകളിൽ വളരെ പ്രത്യേകതയുള്ള ഒരിടമാണ് മാങ്ങാട്ടുപറമ്പിലെ നീലിയാർ കോട്ടം. വർഷത്തിൽ എല്ലാ സമയത്തും തെയ്യം കെട്ടിയാടിക്കുന്ന അത്യപൂർവ്വമായ സ്ഥാനമാണ് ഇത്. ചൊവ്വ, ഞായർ ദിവസങ്ങൾ ഒഴികെ ഏത് ദിവസവും ഇവിടെ നീലിയാർ ഭഗവതിയുടെ കോലം കെട്ടിയാടിക്കാറുണ്ട്. എല്ലാ മാസ സംക്രമ ദിവസങ്ങളിലും കാവിന്റെ ഊരാളന്മാരുടെ വകയായും മറ്റുള്ള ദിവസങ്ങളിൽ ഭക്തരുടെ നേർച്ചയായുമാണ് തെയ്യം ഉണ്ടാവാറ്.

കർക്കിടകം ഒന്ന് മുതൽ 16 വരെ ഇവിടെ തെയ്യം കെട്ടിയാടാറില്ല. ആ സമയം ഭഗവതി മാനത്തണയിൽ ആയിരിക്കും എന്നാണ് വിശ്വാസം. കർക്കിടകം 17ആം നാൾ വാദ്യഘോഷങ്ങളോടെ ഭഗവതിയെ കൂട്ടിക്കൊണ്ട് വരികയും കോലം കഴിപ്പിക്കുകയും ചെയ്യും. കോട്ടത്തെ ഏറ്റവും പ്രധാന ആഘോഷമാണ് ഇത്.

മറ്റു തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായ രൂപത്തിൽ അരങ്ങിലേക്ക് വരുന്നതിനാൽ 'കോലം തികഞ്ഞ മാതാവ്' എന്ന് ഇവിടുത്തെ ഭഗവതി അറിയപ്പെടുന്നു. കൂടാതെ ഒരു വീക്ക് ചെണ്ടയുടെ വാദ്യം മാത്രമേ ഇവിടെ തെയ്യത്തിന്റെ കൂടെ ഉണ്ടാകാറുള്ളൂ.

നീലിയാർ കോട്ടം കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

നീലിയാർ കോട്ടം എവിടെയാണ്?

മാങ്ങാട്ടുപറമ്പ്, കണ്ണൂർ, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

നീലിയാർ കോട്ടം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

നീലിയാർ ഭഗവതി.