ഹോം › തെയ്യം കാവുകൾ › കണ്ണൂർ › കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം

Kanhirangad Vaidyanatha Kshethram

സ്ഥലം: കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിന് അടുത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. ശിവൻ വൈദ്യനാഥ സങ്കല്പത്തിലാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. വൈദിക രീതി പിന്തുടരുന്ന ക്ഷേത്രമാണെകിലും ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് നടയിൽ കളിയാട്ടം എന്ന പേരിൽ ഇവിടെ തെയ്യങ്ങളെ കെട്ടിയാടിച്ചു പോരുന്നു.

ഉള്ളാറ്റിൽ ഭഗവതി, ക്‌ളാരങ്ങ ഭഗവതി (തമ്പുരാട്ടി തെയ്യങ്ങൾ), ആൾക്കാ ദൈവം, ബ്രഹ്മൻ, ശ്രീഭൂതം, കുളത്തു പേന. പാടേരിയമ്മ, പുന്നച്ചേരി അമ്മ എന്നീ തെയ്യങ്ങളാണ് നടയിൽ കളിയാട്ടത്തിൽ ഇവിടെ കെട്ടിയാടിക്കാറ്. ആൾക്കാ ദൈവം, ബ്രഹ്മൻ, കുളത്തു പേന, പാടേരിയമ്മ,പുന്നച്ചേരിയമ്മ എന്നിവ കോലത്തിൻമേൽ കോലമായാണ് കെട്ടിയാടുക.

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം കളിയാട്ടം തീയതികൾ 2026-27

കൂടുതൽ

പതിവ് ചോദ്യങ്ങൾ

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എവിടെയാണ്?

കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്, കണ്ണൂർ ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം കളിയാട്ടം എപ്പോഴാണ്?

അടുത്ത കളിയാട്ടം: 26/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.