ഹോം › തെയ്യം കാവുകൾ › കാസർഗോഡ് › തിമിരി കൊട്ടുമ്പുറം വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം

തിമിരി കൊട്ടുമ്പുറം വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം

Thimiri Kottumpuram Valiya Valappil Chamundi Devasthanam

സ്ഥലം: തിമിരി, ചെറുവത്തൂർ

മാപ്പ്: ഗൂഗിൾ മാപ്പിൽ കാണുക

കളിയാട്ടം: Thulam 1

വടക്കേ മലബാറിൽ തെയ്യക്കാലത്തിന് ആരംഭം കുറിക്കുന്ന തുലാം ഒന്നിന് തെയ്യം കെട്ടിയാടുന്നു എന്ന പ്രത്യേകതയുള്ള ക്ഷേത്രമാണ് ചെറുവത്തൂരിനടുത്ത് തിമിരിയിലെ വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം. ക്ഷേത്രത്തിലെ പ്രധാന ദേവതയായ വലിയ വളപ്പിൽ ചാമുണ്ഡി വയലിൽ വിത്ത് ഇടുന്ന അപൂർവ്വവും സവിശേഷവുമായ ചടങ്ങ് നടക്കാറുള്ളത് ഇവിടെയാണ്.

തിമിരി മടയിൽ ചാമുണ്ഡിയുടെ പുറംകാവൽക്കാരിയാണ് കാർഷിക ദേവതയായ വലിയ വളപ്പിൽ ചാമുണ്ഡി എന്നാണ് സങ്കൽപം. പണ്ട് കാലത്ത് തുലാം ഒന്നിന് വലിയ വളപ്പിൽ ചാമുണ്ഡി വയലിൽ വിത്ത് എറിഞ്ഞതിന് ശേഷം മാത്രമേ തിമിരി വയലിൽ കർഷകർ കൃഷി ഇറക്കാറുണ്ടായിരുന്നുള്ളുവത്രേ. തുലാം ഒന്നിന് രാവിലെ 9 മണിയോടെയാണ് ചാമുണ്ഡിയുടെ പുറപ്പാട് ഉണ്ടാവുക.

മറ്റൊരു കാർഷിക ദേവതയായ കാലിച്ചാൻ തെയ്യത്തേയും അന്നേ ദിവസം ഇവിടെ കെട്ടിയാടാറുണ്ട്. തിമിരി അയ്യപ്പ ക്ഷേത്രത്തിന് അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിമിരി കൊട്ടുമ്പുറം വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം കളിയാട്ടം തീയതികൾ 2026-27

ഇതുവരെ ഒന്നും ചേർത്തിട്ടില്ല.

ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങൾ

കൂടുതൽ

പതിവ് ചോദ്യങ്ങൾ

തിമിരി കൊട്ടുമ്പുറം വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം എവിടെയാണ്?

തിമിരി, ചെറുവത്തൂർ, കാസർഗോഡ് ജില്ല. ഗൂഗിൾ മാപ്പ് ലിങ്ക് ഈ പേജിലുണ്ട്.

When is the kaliyattam at Thimiri Kottumpuram Valiya Valappil Chamundi Devasthanam?

The kaliyattam is usually held around Thulam 1. Check with the kavu for this season's dates.

തിമിരി കൊട്ടുമ്പുറം വലിയ വളപ്പിൽ ചാമുണ്ഡി ദേവസ്ഥാനം-ൽ കെട്ടിയാടുന്ന തെയ്യങ്ങൾ ഏതൊക്കെ?

കാലിച്ചാൻ / കാലിച്ചേകോൻ, വലിയവളപ്പിൽ ചാമുണ്ഡി.