Nangolaranga Kavu Kaliyattam
നങ്ങോളങ്ങര കാവ് കളിയാട്ടം
Dates: 28/10/26 – 16/11/26
Place: Irinave
Map: Open in Google Maps
The Nangolangara Kavu in Irinav, Kannur district, is a rare, pristine grove with no man-made structures. Here, the Nangolangara Bhagavathi Theyyam is performed daily from the 11th of the Malayalam month of Thulam until Vrischika Sankramam. According to local legend, this Bhagavathi is considered the sister of Cherukunnu Annapoorneshwari.
The Theyyam is unique in its presentation. It appears on stage with a special headdress called a "Vattamudi" and with small torches (Kothiri) on its head, moving with calm, serene motions. The performance takes place without any musical instruments and is lit solely by the light of a "Olachuttu" (a palm-leaf torch). The performance usually begins around 7 PM.
The grove is located on the right side of the Irinav - Kovvapuram bypass road, near the CRC Library.
കണ്ണൂർ ജില്ലയിലെ ഇരിണാവിൽ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതികൾ ഇല്ലാത്ത അപൂർവ്വമായ തനത് കാവ് ആണ് നങ്ങോളങ്ങര കാവ്. തുലാം 11 മുതൽ വൃശ്ചിക സംക്രമം വരെയുള്ള എല്ലാ ദിവസവും ഇവിടെ നങ്ങോളങ്ങര ഭഗവതിയെ കെട്ടിയാടാറുണ്ട്. ഐതിഹ്യപ്രകാരം ചെറുകുന്ന് അന്നപൂർണേശ്വരിയുടെ സഹോദരി സങ്കല്പമാണ് ഈ ഭഗവതിക്ക്.
വട്ടമുടി വെച്ച് മുടിയിൽ കോത്തിരികളുമായി സാത്വികമായ ചലനങ്ങളോടെയാണ് തെയ്യം അരങ്ങിലെത്തുക. വാദ്യങ്ങൾ ഒന്നുമില്ലാതെ ഓലച്ചൂട്ടിന്റെ മാത്രം വെളിച്ചത്തിലാണ് തെയ്യം നടക്കാറ് എന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. സന്ധ്യക്ക് 7 മണിയോടെയാണ് തെയ്യത്തിന്റെ പുറപ്പാട് ഉണ്ടാവാറ്.
ഇരിണാവ് - കൊവ്വപ്പുറം ബൈപ്പാസ് റോഡിൽ CRC വായനശാലയ്ക്ക് അടുത്തായി വലത് വശത്തായാണ് കാവ് സ്ഥിതി ചെയ്യുന്നത്.
Theyyams at this kaliyattam
- Nangolangara Bhagavathi Theyyam നങ്ങോളങ്ങര ഭഗവതി
